തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വനിതകള്‍ നിര്‍മിച്ച മതിലകം പാപ്പിനിവട്ടം ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലെ ഊട്ടുപുര മന്ത്രി എസി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി ഒരു ഊട്ടുപുര എന്ന ആശയം മതിലകം ഗ്രാമപഞ്ചായത്ത് ഭരണസമിതി 2019ലാണ് കൊണ്ടുവന്നത്.
സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതി വഴി ഊട്ടുപുര നിര്‍മിച്ച് വനിതകള്‍ - മതിലകം പാപ്പിനിവട്ടം ഗവണ്‍മെന്‍റ് എല്‍ പി സ്‌കൂള്‍
സംസ്ഥാനത്ത് ആദ്യമായാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വനിതകള്‍ ഊട്ടുപുര നിര്‍മിച്ചത്. മതിലകം പാപ്പിനിവട്ടം ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലെ ഊട്ടുപുര മന്ത്രി എസി മൊയ്തീൻ ഉദ്ഘാടനം ചെയ്തു
354 തൊഴില്‍ദിനങ്ങളിലായി പന്ത്രണ്ടോളം വനിത തൊഴിലാളികൾ ചേർന്നാണ് 720 ചതുരശ്ര വിസ്തീർണത്തിൽ അടുക്കളയും ഡൈനിങ് ഹാളും ചേർന്ന് ഊട്ടുപുര നിര്‍മിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കേരളത്തില്‍ രണ്ടുകോടി തൊഴിലവസരങ്ങള്‍കൂടി മാര്‍ച്ച് മാസത്തില്‍ സൃഷ്ടിക്കാനാകുമെന്ന് ഊട്ടുപുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി എസി മൊയ്തീൻ പറഞ്ഞു.
ഊട്ടുപുരയ്ക്കായുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയതും മതിലകം പഞ്ചായത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ തന്നെയാണ്. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കലാകാരന്മാര്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ താരങ്ങളെ വരച്ചു ചേര്‍ത്ത് ഊട്ടുപുരക്ക് കൂടുതല്‍ മിഴിവ് നല്‍കിയിട്ടുണ്ട്.10,85,000 ആയിരുന്നു അടങ്കല്‍ തുക എങ്കിലും ഒന്‍പതര ലക്ഷം രൂപ മാത്രമാണ് ആകെ ചിലവഴിച്ചത്.