കേരളം

kerala

ETV Bharat / state

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്നും തോട്ടിൽ വീണ യുവതി മരിച്ചു - ചാലക്കുടി റെയിൽവേ ട്രാക്ക് അപകടം

അപകടം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന യുവതിയെ നാട്ടുകാർ രക്ഷിച്ചു.

woman dies after falling in canal  chalakudy railway track accident  woman falls into canal dies thrissur  തോട്ടിൽ വീണ യുവതി മരിച്ചു  റെയിൽവേ ട്രാക്കിലൂടെ നടക്കവെ അപകടം  ചാലക്കുടി റെയിൽവേ ട്രാക്ക് അപകടം  അപകടം
റോഡിലെ വെള്ളം ഒഴിവാക്കാൻ ട്രാക്കിലൂടെ നടന്നു; ട്രെയിൻ വന്നപ്പോൾ തോട്ടിൽ വീണ യുവതി മരിച്ചു

By

Published : Aug 6, 2022, 1:37 PM IST

Updated : Aug 6, 2022, 1:57 PM IST

തൃശൂർ: റെയിൽവേ ട്രാക്കിലൂടെ നടക്കവെ ട്രെയിൻ വന്നതിനെ തുടർന്ന് തോട്ടിൽ വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു. ചാലക്കുടി വി.ആർ പുരം സ്വദേശിനി ദേവീകൃഷ്‌ണയാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

സമീപത്തെ റോഡിൽ വെള്ളമായതിനാലാണ് ഇരുവരും ട്രാക്കിലൂടെ നടന്നത്. അപകടം നടന്നയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവീകൃഷ്‌ണയുടെ ജീവൻ രക്ഷിക്കാനായില്ല.

Last Updated : Aug 6, 2022, 1:57 PM IST

ABOUT THE AUTHOR

...view details