കേരളം

kerala

ETV Bharat / state

തൃശൂരിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ വീടിന്‍റെ ബാൽക്കണിയിൽ

വീടിനു മുകൾ നിലയിലെ ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്.

woman and two children found dead in thrissur  തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ  യുവതിയെയും രണ്ട് മക്കളും കത്തിക്കരിഞ്ഞ നിലയില്‍  കത്തിക്കരിഞ്ഞ മൃതദേഹം ബാല്‍ക്കണിയില്‍  ബാൽക്കണിയിൽ മൃതദേഹം കണ്ടെത്തി  കുന്നംകുളത്ത് ആത്‌മഹത്യ  കുന്നംകുളം മരണം  mother 2 children burned death at kunnamkulam  തൃശൂരിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ
അമ്മയുടേയും രണ്ട് മക്കളുടേയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

By

Published : Jan 29, 2023, 2:28 PM IST

തൃശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയേയും രണ്ട് മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്‍റെ ഭാര്യ ഷഫീന(28), മക്കളായ അജുവ(3), ഒന്നര വയസുള്ള അമൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വീടിനു മുകളിലെ ബാൽക്കണിയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. മൂവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയായിരുന്നു. ബന്ധുവിന്‍റെ വിവാഹത്തിന് പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്. സംഭവ ദിവസം ഷഫീനയും മക്കളും ഭർത്തൃ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ബാല്‍ക്കണിയില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസിനെയും മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

അതേസമയം കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ടു കുപ്പികളും ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറിയും കാർ പോർച്ചിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എരുമപ്പെട്ടി പൊലീസും സയന്‍റിഫിക് വിദഗ്‌ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് ആറുമാസം മുമ്പാണ് നാട്ടിൽ അവധിക്കെത്തി തിരിച്ചു പോയത്.

ABOUT THE AUTHOR

...view details