കേരളം

kerala

ETV Bharat / state

കാറ്റിലും മഴയിലും പുതുക്കാട് വ്യാപക നാശനഷ്‌ടം - വൈദ്യുതി പോസ്റ്റുകൾ

പുതുക്കാട് മേഖലയിൽ വ്യാപക നാശനഷ്‌ടം. പല ഭാഗത്തും മരങ്ങൾ വൈദ്യുത കമ്പിയിൽ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.

WIND  DAMAGE  PUDUKAD THRISSUR  വ്യാപക നാശനഷ്ടം  വ്യാപക കൃഷിനാശം  വൈദ്യുതി പോസ്റ്റുകൾ  ഷാമിയാന ടെൻ്റ
കാറ്റിലും മഴയിലും പുതുക്കാട് മേഖലയിൽ വ്യാപക നാശനഷ്ടം

By

Published : Apr 6, 2020, 11:03 AM IST

തൃശൂർ: കാറ്റിലും മഴയിലും പുതുക്കാട് മേഖലയിൽ വ്യാപക നാശനഷ്‌ടം. പല ഭാഗത്തും മരങ്ങൾ വൈദ്യുത കമ്പിയിൽ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. ദേശീയപാതയിൽ പുതുക്കാട് പൊലീസ് സ്ഥാപിച്ച ചെക്ക് പോസ്റ്റ് തകർന്നു. വാഹന പരിശോധനക്കായി ദേശീയപാതയുടെ ഇരുഭാഗങ്ങളിലും സ്ഥാപിച്ച ഷാമിയാന ടെൻ്റുകളാണ് പറന്നുപോയത്. ആമ്പല്ലൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്നു. ചെങ്ങാലൂർ മറവാഞ്ചേരിയിൽ കാറ്റിൽ നിരവധി വാഴകൾ ഒടിഞ്ഞുവീണു. മരം കടപുഴകി വീണ് വൈദ്യുത പോസ്റ്റും തകർന്നു.

കാറ്റിലും മഴയിലും പുതുക്കാട് വ്യാപക നാശനഷ്‌ടം

ABOUT THE AUTHOR

...view details