തൃശൂര്‍:ചേലക്കരയില്‍ വൈദ്യുത കെണി വച്ച് വേട്ടയാടിയ കാട്ടുപന്നിയുടെ മാംസം കണ്ടെത്തി വനംവകുപ്പ്. വെങ്ങാനെല്ലൂര്‍ മെലാംകോല്‍ സ്വദേശി മാത്യുവിന്‍റെ വീട്ടില്‍ നിന്നാണ് മാംസം കണ്ടെത്തിയത്. ഒളിവില്‍ പോയ മാത്യുവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ് . ഇന്ന് രാവിലെയാണ് കേസിനാസ്‌പദമായ സംഭവം.
ചേലക്കരയില്‍ വേട്ടയാടിയ കാട്ടുപന്നിയുടെ മാംസം കണ്ടെത്തി; പ്രതിക്കായി അന്വേഷണം ഊര്‍ജിതം - Thrissur news updates
തൃശൂരിലെ ചേലക്കരയില്‍ വൈദ്യുത കെണി വച്ച് കാട്ടുപന്നിയെ വേട്ടയാടിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്.
കാട്ടുപന്നിയുടെ മാംസം പിടികൂടി വനം വകുപ്പ്
വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വീടിന് പിന്നില്‍ പന്നി മാംസവും അവശിഷ്‌ടങ്ങളും കണ്ടെത്തിയത്. വേട്ടയാടാന്‍ ഉപയോഗിക്കുന്ന മുളയും വൈദ്യുത വയറുകളും സംഘം കണ്ടെടുത്തു. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ മാത്യു വട്ടില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. മായന്നൂർ ഫോറസ്റ്റ് ഡെപ്യുട്ടി റെയ്ഞ്ച് ഓഫിസർ എം.വി.ജയപ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.