കേരളം

kerala

ETV Bharat / state

കാട്ടാനകളുടെ വിളയാട്ടത്തിൽ വ്യാപക കൃഷിനാശം; മറ്റത്തൂരിൽ കർഷകർ ദുരിതത്തിൽ - wild elephant

രാത്രിയിൽ കൂട്ടമായെത്തിയ ആനകളുടെ സംഘത്തെ പടക്കം പൊട്ടിച്ചും തീയിട്ടും തുരത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

കാട്ടാനകളുടെ വിളയാട്ടം  വ്യാപക കൃഷിനാശം  കാട്ടാനകളുടെ ആക്രമണം  wild elephant  Crop destruction
കാട്ടാന

By

Published : Apr 8, 2020, 11:30 AM IST

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിന്‍റെ മലയോര മേഖലയിൽ കാർഷിക വിളകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം. ഇഞ്ചക്കുണ്ട്, പത്തുകുളങ്ങര എന്നിവിടങ്ങളിൽ രാത്രിയിൽ കൂട്ടമായെത്തിയ ഒൻപത് ആനകളാണ് വ്യാപക കൃഷിനാശം വരുത്തിയത്. ഇതോടെ ഭൂമി പാട്ടത്തിനെടുത്തും വായ്‌പയെടുത്തും കൃഷിയിറക്കിയവർ ദുരിതത്തിലായി.

മറ്റത്തൂരിൽ കർഷകർ ദുരിതത്തിൽ

നൂറോളം പൂവൻ വാഴകൾ ആനകൾ നശിപ്പിച്ചു. മതിലുകൾ തകർത്തു. നിരവധി വിളകൾ പൂർണമായും നശിച്ചു. കർഷകർ പടക്കം പൊട്ടിച്ചും തീയിട്ടും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ജനവാസമേഖലയിൽ വന്യമൃഗങ്ങൾ വരാതിരിക്കാൻ വനംവകുപ്പ് ഉടൻ നടപടിയെടുക്കണമെന്നും നാശം സംഭവിച്ച കൃഷിക്ക് നഷ്‌ട പരിഹാരം വേണമെന്നുമാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details