കേരളം

kerala

ETV Bharat / state

നരഭോജി കടുവയ്‌ക്ക് ശസ്‌ത്രക്രിയ; ചികിത്സ നടന്നത് തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ - കടുവയുടെ മുഖത്തെ മുറിവിന് ശസ്ത്രക്രിയ

Tiger operation at puthoor zoological park: വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാമിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ട് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ അഞ്ച് മണി വരെ നീണ്ടു. ഇനി ഏഴ് ദിവസം കടുവയെ നിരീക്ഷിക്കുമെന്നും സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ അറിയിച്ചു

Three hour long surgery is very successful  Tiger operation at puthoor zoological park  Tiger caught from wayanadu  Puthoor zoological park  tiger face wound  seven days tiger under obsevation  Dr syam leads surgery  പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നരഭോജി കടുവ  കടുവയുടെ മുഖത്തെ മുറിവിന് ശസ്ത്രക്രിയ  ശസ്ത്രക്രിയ വിജയകരമെന്ന് കീർത്തി
Tiger operation at puthoor zoological park

By ETV Bharat Kerala Team

Published : Dec 22, 2023, 3:11 PM IST

തൃശൂര്‍ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നരഭോജി കടുവയുടെ മുഖത്തെ മുറിവിന് ശസ്ത്രക്രിയ നടത്തി (Tiger operation at puthoor zoological park). മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ആർ കീർത്തി അറിയിച്ചു (Sugary for animals). വെറ്ററിനറി സര്‍ജന്‍ ഡോ. ശ്യാമിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

രണ്ട് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ അഞ്ച് മണി വരെ നീണ്ടു. ഇനി ഏഴ് ദിവസം കടുവയെ നിരീക്ഷിക്കുമെന്നും സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ അറിയിച്ചു. വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ കടുവയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പുത്തൂരിലെത്തിച്ചത് (Tiger caught from wayanad)

Also Read:വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു

കടുവ തൃശൂർ സുവോളജിക്കൽ പാർക്കിൽ:വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. കടുവയ്ക്ക് പ്രത്യേക ഐസൊലേഷൻ സൗകര്യം ഉൾപ്പെടെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. വനംവകുപ്പിന്‍റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.

വയനാട്ടില്‍ പ്രജീഷ് എന്ന കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനാൽ ഈ കടുവയെ വെടിവച്ച് കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ കടുവയെ കൊല്ലണമെന്ന പ്രദേശവാസികളുടെ ആവശ്യം വനംവകുപ്പ് തള്ളുകയായിരുന്നു. മുഖത്ത് പരിക്കുള്ളതിനാൽ കടുവയ്‌ക്ക് ആദ്യം വേണ്ട ചികിത്സ നൽകിയതിനു ശേഷം 8.20 ഓടെ ഐസൊലേഷൻ കൂട്ടിലേക്ക് മാറ്റി. ഡിഎഫ്ഒയും (divisional forest officer) ആർആർടി (rapid response team) അംഗങ്ങളും സംഘത്തിലുണ്ട്.

കടുവയ്ക്ക് വിദഗ്‌ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ആർ. കീർത്തി അറിയിച്ചു. ഡിസംബര്‍ 18ന് ഏറെ വൈകിയാണ് കടുവയെ ജീവനോടെ കൊണ്ട് പോകാന്‍ പ്രദേശവാസികള്‍ അനുവാദം നല്‍കിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ ഒരു ബന്ധുവിന് വനം വകുപ്പില്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് അരക്കോടി രൂപ സഹായധനമായി നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കടുവയെ ജീവനോടെ നാട്ടുകാര്‍ വനപാലകര്‍ക്ക് വിട്ടുകൊടുത്തത്.

ABOUT THE AUTHOR

...view details