കേരളം

kerala

ETV Bharat / state

എല്‍ഡിഎഫിന് ഒരു അന്വേഷണത്തെയും ഭയമില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ - അഴിമതിക്കെതിരെ ഒരു വോട്ട്

അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം യുഡിഎഫ് എന്തിന് ഉപേക്ഷിച്ചെന്നും വി എസ് സുനില്‍കുമാര്‍

vs sunilkumar about ed  ഇഡിയെ ഭയപ്പെടേണ്ട കാര്യം എൽഡിഎഫിന് ഇല്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ  അഴിമതിക്കെതിരെ ഒരു വോട്ട്  മന്ത്രി വിഎസ് സുനിൽകുമാർ
ഇഡി എന്ന് കേൾക്കുമ്പോൾ ഭയപ്പെടേണ്ട കാര്യം എൽഡിഎഫിന് ഇല്ല:വിഎസ് സുനിൽകുമാർ

By

Published : Dec 8, 2020, 3:38 PM IST

തൃശൂർ: ഇഡി എന്ന് കേൾക്കുമ്പോൾ ഭയപ്പെടേണ്ട കാര്യം എൽഡിഎഫിന് ഇല്ലെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ആര് വേണമെങ്കിലും വന്ന് അന്വേഷിക്കട്ടെ. അഴിമതിക്കേസുകള്‍ അന്വേഷിച്ച് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് തന്നെയാണ് എല്‍ഡിഎഫിന്‍റെ നയം.

ഇഡി എന്ന് കേൾക്കുമ്പോൾ ഭയപ്പെടേണ്ട കാര്യം എൽഡിഎഫിന് ഇല്ല:വിഎസ് സുനിൽകുമാർ

കോണ്‍ഗ്രസ് എങ്ങനെ മുന്നോട്ട് പോകുമെന്ന കാര്യം കഷ്‌ടത്തിലായിരുന്നു. എൻഫോഴ്‌സ്‌മെന്‍റും(ഇഡി) കസ്റ്റംസും വന്നതോടെയാണ് യുഡിഎഫിന് ബലം വച്ചത്. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉപേക്ഷിക്കാനുള്ള കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ടിഎന്‍ പ്രതാപന്‍ അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉപേക്ഷിക്കാന്‍ സാധ്യതയില്ല. നേതാക്കള്‍ ആണോ ഉപേക്ഷിക്കാന്‍ കാരണമെന്ന് വ്യക്തമാക്കണം. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യത്തോടെ ജാഥ ആരംഭിക്കേണ്ടിയിരുന്ന കാസര്‍കോട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ തൃശൂരില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details