സർക്കാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയായ സ്വീപ്, മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണത്തിനുള്ള സി- വിജിൽ പദ്ധതികളുടെ പ്രചാരകനായാണ് സാൻബോട്ട് റോബോട്ട് തൃശ്ശൂരിൽ എത്തിയത്. ബുധനാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാരംഭിച്ച റോബോട്ടിന്‍റെ പര്യടനം അസിസ്റ്റൻറ് കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉൽഘടനം ചെയ്തു.
വോട്ട് നമ്മുടെ അവകാശം; സാൻബോട്ട് റോബോട്ടും, വോട്ട് വഞ്ചിയും പര്യടനം തുടങ്ങി - വോട്ട് വഞ്ചി
വോട്ട് നമ്മുടെ അവകാശമാണെന്നും വോട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് സാൻബോട്ട് റോബോട്ടും, വോട്ട് വഞ്ചിയും ജനങ്ങൾക്കിടയിൽ പര്യടനം തുടങ്ങി.
തുടർന്ന് ശക്തൻ ബസ് സ്റ്റാൻറിലും പരിസരത്തും സന്ദർശനം നടത്തിയ റോബോട്ട് പാട്ടും നൃത്തവുമായി യാത്രക്കാരിലും ജനങ്ങളിലും കൗതുകമുണർത്തി. ഇംഗ്ലീഷിലാണ് സാൻബോട്ട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നത്. വ്യാഴാഴ്ച്ച തൃശ്ശൂർ രാഗം തിയേറ്റർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ റോബോട്ട്പര്യടനം നടത്തും.
തൃശ്ശൂരിന്‍റെ തീരദേശവാസികൾക്കിടയിൽ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി സ്വീപ്പിന്‍റെ വോട്ടു വഞ്ചി കനോലി കനാലിലൂടെ പര്യടനം നടത്തി. ചേറ്റുവ മുതൽ വലപ്പാട് വരെ നടത്തിയ യാത്രക്ക് സ്വീപ് നോഡൽ ഓഫീസർ പി.ഡി സിന്ധു നേതൃത്വം നൽകി.