തൃശ്ശൂര്‍ :ബിന്ദുവിനും ഷാജിക്കുമൊപ്പം ഒരേ മുറിയില്‍ കിടന്നുറങ്ങാന്‍ ഇനി 'പുരുഷു പൂച്ച' ഇല്ല ( Pet cat Purushu died). ഏഴ് വര്‍ഷമായി തളര്‍ന്ന് കിടന്നിരുന്ന പുല്ലൂര്‍ അമ്പലനടയിലെ ബിന്ദുവിന്‍റെ പുരുഷു പൂച്ച ചത്തു. ഏഴ് വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെടുകയും ശരീരം തളര്‍ന്നുപോകുകയും ചെയ്ത പുരുഷു എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പൂച്ചയെ ബിന്ദുവെന്ന വീട്ടമ്മയും കുടുംബവും സ്വന്തം കുഞ്ഞിനെപ്പോലെയാണ് സംരക്ഷിച്ചിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പുരുഷു പൂച്ച ഏറെ അവശനായിരുന്നു. നിരന്തരം ഡോക്ടര്‍മാരെ കാണിച്ച് ചികിത്സ നടത്തുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. പുലര്‍ച്ചെ അനക്കം കേള്‍ക്കാതായതോടെ കുടുംബം മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് പുരുഷുവിന്‍റെ മരണം സ്ഥിരീകരിച്ചത്.
ബിന്ദുവിന് പുരുഷു ഡിസംബറിന്‍റെ വസന്തം
2014 ഡിസംബറിലാണ് ഇവിടെ മൂന്ന് പൂച്ചക്കുട്ടികള്‍ ജനിച്ചത്. ഒരു വര്‍ഷം തികയും മുമ്പേ വീട്ടിലെ പൂച്ചകള്‍ക്ക് വൈറല്‍ പനി ബാധിച്ചു. പുരുഷുവിന് അതോടെ കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു. വാതം പോലത്തെ പ്രശ്നമാണെന്നാണ് മൃഗഡോക്ടര്‍ പറഞ്ഞത്. പുരുഷു ഇനി എഴുന്നേറ്റ് നടക്കില്ലെന്നും അധിക കാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതറിഞ്ഞ പലരും അവനെ ഉപേക്ഷിക്കാന്‍ ഉപദേശിച്ചു. പക്ഷേ, പുരുഷുവിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടിരുന്ന കുടുംബം അതിന് തയ്യാറായില്ല. അങ്ങനെ ശരീരം തളര്‍ന്ന് കാഴ്ചയും നഷ്ടപ്പെട്ട പുരുഷുവിന്റെ പരിപാലനച്ചുമതല പൂര്‍ണമായും ബിന്ദു ഏറ്റെടുത്തു.
പേരിന് പിന്നില്‍ 'മീശമാധവന്‍'
മീശമാധവനിലെ 'പട്ടാളം പുരുഷു' എന്ന കഥാപാത്രത്തിന്റെ പേര് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഓമനിച്ചുവളര്‍ത്തിയ പൂച്ചക്കുഞ്ഞിന് ബിന്ദുവിന്റെ കുടുംബം 'പുരുഷു' എന്ന് പേരിട്ടത്. പക്ഷേ, മറ്റ് പൂച്ചക്കുട്ടികളെപ്പോലെയായിരുന്നില്ല പുരുഷു. അധികം നടക്കാനാവില്ല. ഒരല്പം നടക്കുമ്പോഴേക്കും വീഴും.
Also Read: ജോലിയിൽ പ്രവേശിച്ച് ലോക പ്രശസ്‌തനായി ചീഫ് മൗസ് ക്യാച്ചർ ; ആൾ ബിസിയാണ്
ആദ്യമൊക്കെ ചെറുതായി ഒന്ന് നടന്നിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. അതുകൊണ്ട് പുരുഷുവിനെ വീടിന് അകത്തുതന്നെ വളര്‍ത്തി. പുറത്തേക്കൊന്നും അധികം വിട്ടില്ല. നടക്കാന്‍ വയ്യാത്ത സ്വന്തം കുഞ്ഞിന് എന്തെങ്കിലും അപകടം പറ്റിയാലോ എന്ന ചിന്തയായിരുന്നു ബിന്ദുവിന്.
രാവിലെ മധുരം ചേര്‍ക്കാത്ത പാല്‍, രണ്ട് നേരം എരിവ് കുറഞ്ഞ മീനും ചോറും....