കേരളം

kerala

ETV Bharat / state

കൈക്കൂലി വാങ്ങി: തൃശൂരിൽ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്റ്റന്‍റും അറസ്റ്റിൽ - കൈക്കൂലിക്കേസ്

Thekkumkara Village Office Bribery Case: വസ്‌തു തരം മാറ്റുന്നതിനായി അപേക്ഷകനിൽ നിന്നും 3,500 രൂപ കൈക്കൂലി വാങ്ങിയതിന് തൃശൂർ തെക്കുംകര വില്ലേജ് ഓഫിസറും താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റും പിടിയിൽ.

Bribery case in Thrissur  Thekkumkara Village Office arrest  കൈക്കൂലിക്കേസ്  തെക്കുംകര വില്ലേജ് ഓഫിസ്
Bribery case: Village officer and field assistant arrested in Thrissur Thekkumkara village office

By ETV Bharat Kerala Team

Published : Jan 15, 2024, 8:31 PM IST

തൃശൂർ: വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റും പിടിയിൽ (Village officer and field assistant arrested in bribery case in Thrissur Thekkumkara village office). തൃശൂർ തെക്കുംകര വില്ലേജ് ഓഫിസർ സാദിഖ്, ഫീൽഡ് അസിസ്റ്റന്‍റ് ഹാരിസ് എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്. പരാതിക്കാരനിൽ നിന്ന് 3,500 രൂപ കൈപ്പറ്റുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

കോണത്തുകുന്ന് സ്വദേശിയാണ് പരാതിക്കാരൻ. പരാതിക്കാരന്‍റെ ഭാര്യയുടെ പേരിലുള്ള സ്ഥലം തരം മാറ്റുന്നതിനായി റിപ്പോർട്ട്‌ നൽകാൻ ഇരുവരും കോണത്തുകുന്ന് സ്വദേശിയോട് 3,500 രൂപ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച (ജനുവരി 13) ഇരുവരും പരാതിക്കാരന്‍റെ തരം മാറാനുള്ള സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സ്ഥലം പരിശോധിച്ച ശേഷം റിപ്പോർട്ട്‌ ഓൺലൈൻ ആയി ആർ ഡി ഒ യ്ക്ക് സമർപ്പിക്കുന്നതിനായി പരാതിക്കാരനോട് 3,500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ടത് കൈക്കൂലി (Thekkumkara Village Office Bribery Case) ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡി വൈ എസ് പി കെ സി സേതുവിനെ അറിയിച്ചു. തുടർന്ന് തൃശൂർ വിജിലൻസ് ഓഫിസിൽ എത്തി പരാതി നൽകി.

വിജിലന്‍സ് ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് നല്‍കി. തുടർന്ന് പണം നൽകാനായി പരാതിക്കാരൻ തെക്കുംകര വില്ലേജ് ഓഫിസിൽ എത്തി. സാദിഖും, ഹരീസും പണം സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി സേതു കെ സി, ഇൻസ്‌പെക്‌ടർമാരായ സജിത്ത് കുമാർ , എസ് ഐ ജയകുമാർ, സുദർശനൻ, സി പി ഒമാരായ വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, അരുൺ, ലിജോ, രഞ്ജിത് എന്നിവരാണുണ്ടായിരുന്നത്.

കൈക്കൂലി കേസിൽ കേരള കേന്ദ്ര സർവകലാശാല പ്രൊഫസറെ സസ്പെൻഡ് ചെയ്‌തു: കഴിഞ്ഞ വ്യാഴാഴ്‌ച (ജനുവരി 11)യാണ് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ എ കെ മോഹനൻ പിടിയിലാവുന്നത്. താൽക്കാലിക അധ്യാപകനിൽ നിന്ന് സ്ഥിര നിയമനത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

രണ്ട് ലക്ഷം രൂപയായിരുന്നു കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 20000 രൂപ നൽകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സർവ്വകലാശാലയിൽ താത്‌കാലിക അധ്യാപകനായി ജോലി ചെയ്‌ത് വന്നിരുന്ന പരാതിക്കാരന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കരാർ പുതുക്കി നൽകുന്നതിനും പി എച്ച് ഡിക്ക് അഡ്‌മിഷൻ ശരിയാക്കുന്നതിനും വേണ്ടി പ്രൊഫസർ പണം ആവശ്യപ്പെടുകയായിരുന്നു.

Also read: അയ്യപ്പഭക്തരുടെ വേഷത്തിൽ വിജിലൻസ്, 1000 രൂപ കൈക്കൂലി; കുമളി ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധന

ABOUT THE AUTHOR

...view details