തൃശൂര്‍:ടി.പി സെൻകുമാറിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചിലർക്ക് പൊലീസാണെന്ന് ഇപ്പോഴും വിചാരമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്രസമ്മേളനത്തിലെ പെരുമാറ്റം അങ്ങനെയാണ്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ സത്യമല്ലെന്ന് ജനങ്ങൾക്കറിയാമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പേര് പരാമർശിക്കാതെയാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
സെൻകുമാറിനെ പരോക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ - ടി പി സെന്‍കുമാര്‍
പേര് പരാമർശിക്കാതെയാണ് വെള്ളാപ്പള്ളി നടേശന്‍റെ വിമർശനം.
![സെൻകുമാറിനെ പരോക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ വെള്ളാപ്പള്ളി നടേശൻ ടി പി സെന്‍കുമാര്‍ VELLAPALLY NADESAN](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5759523-264-5759523-1579369479391.jpg)
സെൻകുമാറിനെ പരോക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ
സെൻകുമാറിനെ പരോക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ
തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ 'ഏകാത്മകം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചതിനെതിരെ സെന്‍കുമാര്‍ തട്ടിക്കയറിയതില്‍ രൂക്ഷമായ വിമര്‍ശമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്.