കേരളം

kerala

ETV Bharat / state

'ലീഗിനെ അടർത്താനുള്ള വെള്ളം വാങ്ങി വെച്ചേക്ക്'; മുഖ്യമന്ത്രിയെ എംവി ഗോവിന്ദൻ തിരുത്തിയതിൽ സന്തോഷമെന്ന് സതീശന്‍ - സതീശന്‍

യുഡിഎഫില്‍ ഒരു അപസ്വരവും ഇല്ല. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പോരാട്ടമെന്നും, ബിജെപിയുടെ സ്പേസ് കേരളത്തിൽ നഷ്‌ടപ്പെട്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂർ  VD satheesan  VD satheesan react to mv govindan  mv govindans statement on muslim league  muslim league  ലീഗിനെ അടർത്താനുള്ള വെള്ളം വാങ്ങി വെച്ചേക്ക്  എംവി ഗോവിന്ദൻ  സതീശന്‍  വിഡി സതിശന്‍
വിഡി സതീശന്‍

By

Published : Dec 10, 2022, 12:46 PM IST

തൃശൂർ: മുസ്ലീംലീഗ് വർഗീയ പാർട്ടിയാണെന്ന പിണറായി വിജയന്‍റെ നിലപാട് എംവി ഗോവിന്ദൻ തിരുത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതിശന്‍. പാർട്ടിക്കുള്ളിലെ വിഭാഗീയതയായിരിക്കാം ഇതിന് കാരണം. ലീഗിനെ യുഡിഎഫില്‍ നിന്ന് അടർത്താനുള്ള വെള്ളം വാങ്ങി വച്ചാല്‍ മതിയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

യുഡിഎഫ് ഒറ്റക്കെട്ടെന്ന് വിഡി സതീശന്‍

യുഡിഎഫില്‍ ഒരു അപസ്വരവും ഇല്ല. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പോരാട്ടമെന്നും, ബിജെപിയുടെ സ്പേസ് കേരളത്തിൽ നഷ്‌ടപ്പെട്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശന്‍.

ABOUT THE AUTHOR

...view details