തൃശൂർ : മീശ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് എഴുത്തുകാരൻ എസ് ഹരീഷ്. വിവാദങ്ങള്‍ താത്കാലികമാണ്. പുസ്‌തകം കൂടുതല്‍ കാലം വായിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. മീശ തന്‍റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്.
'മീശ എഴുത്തുരീതിയെ മാറ്റി' ; വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് എസ് ഹരീഷ് - വയലാര്‍ അവാർഡ് 2022
മീശ നോവൽ തന്‍റെ എഴുത്തുരീതിയെ മാറ്റിയെന്ന് വയലാർ പുരസ്‌കാര ജേതാവ് എസ് ഹരീഷ്
!['മീശ എഴുത്തുരീതിയെ മാറ്റി' ; വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് എസ് ഹരീഷ് vayalar award 2022 vayalar award 2022 s hareesh s hareesh meesha മീശ നോവൽ എസ് ഹരീഷ് മീശയ്ക്ക് വയലാര്‍ പുരസ്‌കാരം വയലാര്‍ പുരസ്‌കാരം വയലാര്‍ അവാർഡ് 2022 എഴുത്തുകാരൻ എസ് ഹരീഷ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16588527-thumbnail-3x2-.jpg)
മീശയ്ക്ക് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, വിവാദങ്ങൾ താത്കാലികം: എസ് ഹരീഷ്
വയലാർ പുരസ്‌കാര ജേതാവ് എസ് ഹരീഷ് മാധ്യമങ്ങളോട്
ഉള്ളില്‍ തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. നല്ലതെന്ന് തോന്നുന്ന കൃതികള്‍ വായനക്കാര്‍ സ്വീകരിക്കും. എഴുതിക്കഴിയുന്നതോടെ, എഴുത്തുകാരന്‍റെ ഉത്തരവാദിത്തം തീരുന്നുവെന്നും ഹരീഷ് തൃശൂരില്‍ പറഞ്ഞു.