തൃശ്ശൂർ:തൃശ്ശൂരിൽ വാക്‌സിൻ വിതരണം നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ റീന ആദ്യ ഡോസ് സ്വീകരിച്ചു. ജില്ലയിൽ ആദ്യഘട്ടത്തിൽ 16938 പേർക്ക് വാക്‌സിൻ നൽകും. ഇതിനായി 37640 ഡോസുകളാണ് വിതരണത്തിന് എത്തിയത്. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി ദിവസം 100 പേർക്ക് വീതമാണ് വാക്സിന്‍ നല്‍കുക. ഇതില്‍ തൊണ്ണൂറ് ശതമാനം വാക്സിനും നീക്കിവെച്ചിട്ടുള്ളത് സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലുള്ള ആരോഗ്യ പ്രവർത്തകര്‍ക്കാണ്. ആഴ്ചയില്‍ നാലുദിവസം കൊണ്ടാണ് വാക്സിനേഷൻ പൂർത്തിയാക്കുക.
തൃശ്ശൂരിൽ വാക്‌സിൻ വിതരണം നടന്നു; ആദ്യഘട്ടത്തിൽ 16938 പേർക്ക് വാക്‌സിൻ നൽകും - തൃശ്ശൂർ
ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി ദിവസം 100 പേർക്ക് വീതമാണ് വാക്സിന്‍ നല്‍കുക.
തൃശ്ശൂരിൽ കൊവിഡ് വാക്‌സിനേഷൻ കുത്തിവെയ്‌പ്പ് ആരംഭിച്ചു
ജില്ലാ ജനറല്‍ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനില്‍കുമാര്‍ , ടി.എന്‍ പ്രതാപന്‍ എം.പി, ചീഫ് വിപ്പ്. കെ രാജന്‍, മെയര്‍ എം.കെ വര്‍ഗ്ഗീസ് തുടങ്ങി വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
Last Updated : Jan 16, 2021, 7:08 PM IST