തൃശ്ശൂർ ജില്ല കുടിവെള്ളത്തിനും ജലസേചനത്തിനുമായി ആശ്രയിക്കുന്ന വാഴാനി ഡാം വരൾച്ച ഭീഷണിയിൽ. സംഭരണശേഷിയുടെ 25 ശതമാനം വെള്ളം മാത്രമാണ് ഡാമിൽ ഇപ്പോൾ അവശേഷിക്കുന്നത്. ഇതോടെ ജില്ലയുടെ വടക്കു-പടിഞ്ഞാറ് മേഖലകളിലെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലാണ്.
വരൾച്ച ഭീഷണിയിൽ വാഴാനി ഡാം; നാവൊട്ടി തൃശ്ശൂർ ജില്ല
ഡാമിൽ നിന്നും ആവശ്യത്തിനു വെള്ളം ലഭിക്കാതെ വന്നതോടെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലാണ്. സാധാരണയായി ഈ സമയങ്ങളിൽ ഷട്ടർ തുറാക്കാറുണ്ട്. എന്നാൽ ഇത്തവണ അതിനും കഴിയാത്ത വിധം ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.
തൃശ്ശൂർ ജില്ലയിലെ പത്തു പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും ജനങ്ങൾ കൃഷിക്കും കുടിവെള്ളത്തിനുമായി വാഴാനി ഡാമിനെയാണ് ആശ്രയിക്കുന്നത്. ഡാമിൽ നിന്നുള്ള ജലലഭ്യത പ്രതീക്ഷിച്ചാണ് താഴ്വാരത്തെ കർഷകർ നെൽകൃഷി ആരംഭിച്ചതും. എന്നാൽ ഡാമിൽ നിന്നും ആവശ്യത്തിനു വെള്ളം ലഭിക്കാതെ വന്നതോടെ നെൽകൃഷി നശിച്ചു.
16 ഘനയടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നാല് ഘനയടി വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സാധാരണയായി ഈ സമയങ്ങളിൽ ഷട്ടർ തുറാക്കാറുണ്ട്. എന്നാൽ ഇത്തവണ അതിനും കഴിയാത്ത വിധം ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. വാഴാനി ഡാമിൽ നിന്ന് കനാൽവഴി കേച്ചേരി പുഴയിലൂടെയാണ് സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. കുടിവെള്ളത്തിനും ഈ ഡാമിനെ ആശ്രയിച്ചിരുന്ന ജില്ലയിലെ ജനങ്ങളുടെ കൃഷിയെയും കുടിവെള്ള വിതരണവും ഇതോടെ പ്രതിസന്ധിയിലായി. ഇനിയും വേനൽ മഴയുണ്ടായില്ലെങ്കിൽ കടുത്ത ജലക്ഷാമത്തിനാകും ജില്ല സാക്ഷ്യം വഹിക്കുക.