തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ പണിപ്പുരകൾ പൂര ചമയ നിർമ്മാണത്തിന്‍റെ തിരക്കിലാണ്. പൂരദിവസം തെക്കോട്ടിറക്കത്തിന് ശേഷമുള്ള കുടമാറ്റത്തിൽ തേക്കിൻകാട് മൈതാനിയില്‍ പൂരപ്രേമികൾക്ക് പുതിയ കാഴ്ചകൾ സമ്മാനിക്കാൻ രഹസ്യ സ്വഭാവത്തോടെയാണ് ഇരു പങ്കാളികളും കുട നിർമ്മാണത്തിൽ ഏർപ്പെടുന്നത്. വർഷങ്ങളായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് ചമയമൊരുക്കുന്ന വസന്തനും പുരുഷോത്തമനും ഇതൊരു നിയോഗമായാണ് കരുതുന്നത്.
അണിയറയില്‍ രഹസ്യം ഒളിപ്പിച്ച് വർണക്കുടകൾ: പൂരത്തിനൊരുങ്ങി തൃശൂർ
പൂരത്തിന്‍റെ പ്രധാന ആകർഷണമായ കുടമാറ്റത്തിനായി വൈവിധ്യങ്ങളായ കുടകൾ രഹസ്യ സ്വഭാവത്തിൽ ഒരുക്കുന്ന തിരക്കിലാണ് ഇരുവിഭാഗവും.
തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ കുടമാറ്റത്തിനുള്ള വർണ്ണക്കുടകൾ അണിയറയിൽ ഒരുങ്ങുന്നു
കുടകൾ ഒരുക്കുന്നതിനായി സാറ്റിൻ, വെൽവെറ്റ്, ഫർ തുടങ്ങിയ ഇനത്തിലുള്ള തുണിത്തരങ്ങൾ മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ചാണ് നിർമ്മാണം നടത്തുന്നത്. ഓരോ കുടക്കും 12000 മുതൽ 50000 രൂപവരെയാണ് നിർമ്മാണ ചെലവ്. പൂരത്തിന് അണിനിരക്കുന്ന കരിവീരന്മാരുടെ ചന്തംകൂട്ടാൻ നെറ്റിപ്പട്ടവും, വെഞ്ചാമരവും, ആലവട്ടവുമെല്ലാം ഇത്തവണയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എല്ലാ വർഷവും വ്യത്യസ്തത ഒരുക്കാൻ ഇരുവിഭാഗങ്ങളും തമ്മിൽ ആരോഗ്യകരമായ മത്സരം തന്നെ നടക്കുന്നുണ്ട്.
Last Updated : May 2, 2019, 7:56 PM IST