കേരളം

kerala

ETV Bharat / state

കുടകൾ റെഡിയാണ്, ഇത്തവണയും കാഴ്‌ചയുടെ വിസ്‌മയം നിറയുന്ന കുടമാറ്റമില്ലാതെ തൃശൂർ പൂരം

വർണ വൈവിധ്യവും കരകൗശല മികവും ഇഴചേരുന്ന കുടകൾ ഉയർത്തുവാൻ എല്ലാവർഷവും തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങൾ മത്സരിക്കാറുണ്ട്.

Umbrella making for Thrissur pooram  കുടമാറ്റം  കുടകൾ തയ്യാറെങ്കിലും കുടമാറ്റമില്ലാത്ത പൂരം  തൃശൂർ പൂരം  Thrissur Pooram
കുടകൾ തയ്യാറെങ്കിലും കുടമാറ്റമില്ലാതെ തൃശൂർ പൂരം

By

Published : Apr 22, 2021, 4:17 PM IST

Updated : Apr 22, 2021, 5:03 PM IST

തൃശൂർ:തൃശൂർ പൂരത്തിന്‍റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് കുടമാറ്റം. കഴിഞ്ഞ വർഷം കൊവിഡ് മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ പൂരം പോലും ചടങ്ങിലൊതുങ്ങി. പക്ഷേ ഇത്തവണ പൂര പ്രേമികൾ പ്രതീക്ഷയിലായിരുന്നു. അതുകൊണ്ടുതന്നെ രണ്ടരമാസം മുമ്പ് തന്നെ അണിയറയിൽ കുടകൾ ഒരുങ്ങി തുടങ്ങിയിരുന്നു. പക്ഷേ ഇത്തവണ രണ്ട് സെറ്റ് കുടകൾ മാത്രമാകും ഇരു വിഭാഗവും ഉയർത്തുക. മാത്രമല്ല പാറമേക്കാവ് വിഭാഗം എഴുന്നള്ളിപ്പിൽ 15 ആനകൾ ഉണ്ടാകുമെങ്കിലും തിരുവമ്പാടിക്ക് ഇത്തവണ ഒരാനപ്പുറത്താണ് പൂരം. അതുകൊണ്ടു തന്നെ തെക്കോട്ടിറക്കത്തിന് വർണ കുടകൾ ഉണ്ടെങ്കിലും ഉയർത്താനാകാത്ത അവസ്ഥയാണ്. വർണ വിസ്‌മയം നിറയുന്ന പ്രൗഢോജ്വലമായ ഒരു കുടമാറ്റത്തിന് പൂരപ്രേമികൾ ഇനിയും ഒരാണ്ട് കാത്തിരിക്കണം.

പുരുഷോത്തമൻ അരണാട്ടുകരയാണ് തിരുവമ്പാടി വിഭാഗത്തിനായി കുടകൾ ഒരുക്കുന്നത്. പുരുഷോത്തമൻ 42 വർഷമായി ഈ രംഗത്തുണ്ട്. 20 സെറ്റ് കുടയാണ് ഇത്തവണ നിർമിക്കുന്നത്. ഒരു സെറ്റ് എന്നു പറഞ്ഞാൽ 15 കുടകളാണ്. രഹസ്യ കുടകൾ ഇല്ലാതെ തന്നെ 40 സെറ്റിലധികം കുടകൾ മുൻ വർഷങ്ങളിൽ ഉണ്ടാക്കിയിരുന്നു. പരസ്യപ്പെടുത്താതെ കുടമാറ്റ സമയത്തു മാത്രം പുറത്തെടുക്കുന്ന കുടകളെ രഹസ്യ കുടകളെന്നാണ് അറിയപ്പെടുന്നത്.

Also read: തൃശൂർ പൂരത്തിന് തുടക്കമിട്ട് പൂര വിളമ്പരം

വർണ വൈവിധ്യവും കരകൗശല മികവും ഇഴചേരുന്ന കുടകൾ ഉയർത്തുവാൻ എല്ലാവർഷവും തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾ മത്സരിക്കാറുണ്ട്. വെൽവെറ്റ്, സാറ്റിൻ, ബ്രൊക്കേഡ് തുടങ്ങി കാണാൻ ഭംഗിയുള്ള തുണികളാണ് ഇതിനായി ഉപയോഗിക്കുക. ഒരു കുട തയ്യാറാക്കാൻ ഒന്നര ദിവസമെങ്കിലും എടുക്കും. തുണിത്തരമനുസരിച്ച് ഒരു സെറ്റിന് 2,000 രൂപ മുതൽ 7,500 രൂപയിൽ അധികം വില വരും. മുംബൈയിൽ നിന്നും സൂറത്തിൽ നിന്നുമാണ് തുണിത്തരങ്ങൾ കൊണ്ടുവരുന്നത്.

Also read:കൊട്ടിക്കയറാതെ പൂരങ്ങളുടെ പൂരം, ഇത്തവണയും എല്ലാം ചടങ്ങു മാത്രം

Last Updated : Apr 22, 2021, 5:03 PM IST

ABOUT THE AUTHOR

...view details