തൃശൂർ കോർപ്പറേഷനില്‍ പിന്തുണ ആര്‍ക്കെന്ന് 24ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് വിമതൻ - തൃശൂർ കോർപ്പറേഷൻ
തൃശൂരിൽ എൽഡിഎഫിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് വിമത സ്ഥാനാര്‍ഥി വ്യക്തമാക്കി.
തൃശൂർ കോർപ്പറേഷൻ: ആരെ പിന്തുണക്കണമെന്ന് 24ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് വിമതൻ
തൃശൂർ: കോർപ്പറേഷനില്‍ ആരെ പിന്തുണക്കണമെന്ന് 24ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് വിമതൻ എംകെ വർഗീസ്. തൃശൂരിൽ എൽഡിഎഫിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് വർഗീസ് വ്യക്തമാക്കി. അന്തിമ തീരുമാനം 24 ന് അറിയിക്കുമെന്നും ഇപ്പോഴും ഇരു മുന്നണികളിൽ നിന്നും സമർദ്ദം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ മേയറാകാൻ അല്ല മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് എംകെ വർഗീസ് നെട്ടിശ്ശേരിയിൽ നിന്നും വിമതനായി മത്സരിച്ചു വിജയിച്ചത്.