കേരളം

kerala

ETV Bharat / state

പുതുക്കാട് യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം - puthukkad udf harthal

പാലിയേക്കര ടോള്‍ പ്ലാസയിലെ തദ്ദേശീയരുടെ യാത്രാസൗജന്യം സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

പുതുക്കാട് യുഡിഎഫ് ഹര്‍ത്താല്‍  udf harthal  puthukkad udf harthal  പുതുക്കാട് നിയോജകമണ്ഡലം
പുതുക്കാട് യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

By

Published : Jan 23, 2020, 4:36 PM IST

തൃശൂര്‍:പുതുക്കാട് നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം. പാലിയേക്കര ടോള്‍ പ്ലാസയിലെ തദ്ദേശീയരുടെ യാത്രാസൗജന്യം സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. ഭൂരിഭാഗം കടകളും ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില പൊതുവേ കുറവായിരുന്നു. സ്വകാര്യബസുകളും ഹര്‍ത്താലില്‍ പങ്കെടുത്തതോടെ മണ്ഡലത്തില്‍ ജനജീവിതം സ്‌തംഭിച്ചു. അതേസമയം കെഎസ്ആര്‍ടിസി ബസുകള്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തി.

പുതുക്കാട് യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

ABOUT THE AUTHOR

...view details