തൃശൂർ: ചാവക്കാട്ടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഗുരുവായൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ. ചാവക്കാട്ടെ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് പുന്ന നൗഷാദ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.
ഗുരുവായൂരില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ - ചാവക്കാട്ടെ പൊലീസ് ലാത്തിച്ചാര്‍ജ്
ശബരിമല സീസണ്‍ പ്രമാണിച്ച് അയ്യപ്പഭക്തരേയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചാവക്കാട്ടെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് ഹര്‍ത്താൽ
ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല സീസണ്‍ പ്രമാണിച്ച് അയ്യപ്പഭക്തരേയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ അക്രമാസക്തരായ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടന്നത്. സംഘർഷത്തിൽ 25പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.