തൃശൂർ : കഴിഞ്ഞ ദിവസം ചാവക്കാട് മൂന്ന് വിദ്യാർഥികൾ കായലിലെ ചെളിയിൽ പൂണ്ട് മരണപ്പെട്ടത്തിന് പിന്നാലെ തൃശൂർ ജില്ലയിൽ വീണ്ടും മുങ്ങിമരണം. മുള്ളൂര്‍ അയിനിക്കാട് തുരുത്തിലാണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. മലപ്പുറം സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥി ഷാഹുല്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്.
പൂരം ആഘോഷത്തിനായി ബന്ധുവീട്ടിൽ എത്തിയപ്പോൾ കൊയ്‌ത്ത് കഴിഞ്ഞ പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരുമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്തു.