തൃശൂർ: ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. ഹരിപ്പാട് സ്വദേശി ഷാജഹാൻ (27), തൃക്കണാപുരം സ്വദേശി ഫായിസ് (21) എന്നിവരാണ് വീണത്. റെയില്‍വേ ട്രാക്കിലേക്ക് പൂരത്തിന്‍റെ കാണികളെ കയറ്റാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ അരുണിന്‍റെ ദേഹത്തേക്കാണ് ഷാജഹാൻ വീണത്. രണ്ടുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് 2 യാത്രക്കാർക്ക് പരിക്ക് - kerala accident
ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് റെയില്‍വേ ലൈന്‍ പോകുന്നത്. പൂരം നടക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ഫോണില്‍ പൂരം പകര്‍ത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്
Two passengers injured
ഒരാൾ ജില്ല ആശുപത്രിയിലുമാണ്. റെയിൽവേ ട്രാക്കിന് അടുത്തുള്ള ക്ഷേത്രത്തിലെ പൂരം നിരവധി യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തുകൂടി വളരെ വേഗത കുറച്ചാണ് ട്രെയിനുകൾ പോകുന്നത്.