തൃശൂർ:തിരൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് സഹോദരങ്ങളായ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിബംഗാളിലെ ബര്‍ദ്ധമാന്‍ സ്വദേശികളായ അലമാസ് ഷേക്ക്, ഷേക്ക് അഷ്റാവുൽ ആലം എന്നിവരാണ് മരിച്ചത്. ക്ലോസറ്റിൽ വീണ 13,000 രൂപ എടുക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.
ക്ലോസറ്റിൽ 13,000 രൂപ വീണു: പണമെടുക്കാൻ സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം - സഹോദരങ്ങളായ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
ഇതര സംസ്ഥാന തൊഴിലാളികളായ അലമാസ് ഷേക്ക്, ഷേക്ക് അഷ്റാവുൽ ആലം എന്നിവരാണ് തിരൂരിൽ മരിച്ചത്.
ക്ലോസറ്റിൽ 13,000 രൂപ വീണു; പണമെടുക്കാൻ സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
തിരൂർ പള്ളിക്ക് സമീപത്തെ വാടക വീട്ടിൽ ഇന്നലെ രാത്രിയിലാണ് (ജൂൺ 27) അപകടം. ക്ലോസറ്റിൽ പോയ പണമെടുക്കാൻ സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബ് മാറ്റി ഇറങ്ങിയ ആദ്യത്തെ ആള്‍ ബോധരഹിതനാവുകയായിരുന്നു. ഇതിനിടെ രണ്ടാമനും ഇറങ്ങി ടാങ്കിനുള്ളിൽപ്പെട്ട് ശ്വാസം മുട്ടിയാണ് മരിച്ചത്.
തൃശൂരിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി ഇരുവരെയും പുറത്തെടുത്തു. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.