തൃശ്ശൂർ:പുതുക്കാടിന് സമീപം ആമ്പല്ലൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് രണ്ടംഗസംഘം കാർ തട്ടിയെടുത്തു. പരിക്കേറ്റ ടാക്‌സി ഡ്രൈവർ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു തൃശ്ശൂര്‍ ദിവാന്‍ജി മൂലയില്‍ നിന്നും പുതുക്കാട്ടേക്ക് ഓട്ടം വിളിച്ച് ഊബര്‍ ടാക്‌സിയിൽ കയറിയ രണ്ടു പേർ കാറുമായി കടന്നത്. അക്രമികളെ പൊലീസ് പിന്തുടര്‍ന്നെങ്കിലും കാലടിയില്‍ വെച്ച് കാര്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
ഊബര്‍ ഡ്രൈവറെ തലക്കടിച്ച് കാര്‍ തട്ടിയെടുത്തു; അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ - thrissur puthukkad
ഡ്രൈവര്‍ രാജേഷ് ആശുപത്രിയില്‍ ചികിത്സയില്‍. കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അങ്കമാലിയില്‍ നിന്നും കണ്ടെത്തി
കാര്‍ ആമ്പല്ലൂര്‍ എത്തിയപ്പോള്‍ ഇരുമ്പ് കമ്പി കൊണ്ട് ഡ്രൈവറുടെ തലക്കടിക്കുകയായിരുന്നു. തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് എറണാകുളം ഭാഗത്തേക്ക് കടന്നുകളഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ പുതുക്കാട് സ്വദേശി രാജേഷിനെ പുതുക്കാട് താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അക്രമികള്‍ തട്ടിയെടുത്തത്. ഇതിനിടെ തട്ടിയെടുത്ത കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ അങ്കമാലിയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.