തൃശൂര്‍: കൊരട്ടി വെട്ടുകടവിൽ എംഡിഎംഎയുമായി ഷോര്‍ട്‌ഫിലിം നടൻ ഉൾപ്പെടെ രണ്ടുപേര്‍ അറസ്‌റ്റിൽ. കൊരട്ടി പൊലീസിന്‍റെ വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തൃശൂര്‍ കോടാലി സ്വദേശി അരുൺ, മറ്റത്തൂര്‍ സ്വദേശി നിഖിൽ എന്നിവരാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. കൊരട്ടി എസ്‌എച്ച്‌ഒ ബി.കെ. അരുണിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊരട്ടി വെട്ട്‌കടവ് പാലത്തിലായിരുന്നു പരിശോധന. എട്ട് ഗ്രാമോളം എംഡിഎംഎ ഇവരില്‍ നിന്നും കണ്ടെടുത്തു.