കേരളം

kerala

ETV Bharat / state

ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു - accident

കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുൽ സാബു (23), ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

ജെസിബി  ബൈക്ക്  രണ്ട് യുവാക്കൾ മരിച്ചു  തിരുവമ്പാടി  കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്  two died  jcb and bike  accident  paliyekkara
ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

By

Published : Mar 11, 2020, 3:44 PM IST

തൃശൂർ: പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുൽ സാബു (23), ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബൈക്ക് ജെസിബിയുമായി ഇടിക്കുകയായിരുന്നു.

ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

ബൈക്ക് ഓടിച്ചിരുന്ന അതുൽ അപകടസ്ഥലത്തും,ശരത്ത് പുതുക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. കളമശേരി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details