കേരളം

kerala

ETV Bharat / state

ചാലക്കുടിയിൽ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ - ചാലക്കുടിയിൽ കഞ്ചാവ് വേട്ട

ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു.

ചാലക്കുടിയിൽ കഞ്ചാവ് വേട്ട  GANJA CHALAKKUDY
ചാലക്കുടി

By

Published : Dec 13, 2019, 7:15 PM IST

Updated : Dec 13, 2019, 7:37 PM IST

തൃശൂർ: ചാലക്കുടിയിൽ എക്‌സൈസിന്‍റെ നേതൃത്വത്തിൽ വീണ്ടും കഞ്ചാവ് വേട്ട. തൃശൂർ കൊരട്ടി സ്വദേശികളായ രണ്ട് പേർ 10 കലോ കഞ്ചാവുമായാണ് ചാലക്കുടിയില്‍ നിന്നും പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് നിന്നും 13 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല യാത്രക്കാർ കൂടുതലായി സഞ്ചരിക്കുന്ന ബസുകളിലും ട്രെയിനുകളിലും ലഹരി വസ്തുക്കൾ കടത്തുന്നതായി ഇന്‍റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്‍റ് പരിസരത്ത് നിന്നും പ്രതികളെ പിടികൂടിയത്.
അയ്യപ്പൻമാർ കൂടുതലായി കയറുന്ന ട്രെയിനുകളിൽ ആന്ധ്രാപ്രദേശിലെ സ്റ്റേഷനുകളിൽ നിന്നും അവരുടെ ലഗേജിനിടയിൽ കഞ്ചാവടങ്ങിയ ബാഗുകൾ വച്ചതിനു ശേഷം വേറേ കമ്പാർട്ട്‌മെന്‍റിൽ യാത്ര ചെയ്ത് കഞ്ചാവ് കേരളത്തിലേക്ക് കടത്തുകയാണ് ഇവരുടെ രീതി.

Last Updated : Dec 13, 2019, 7:37 PM IST

ABOUT THE AUTHOR

...view details