തൃശൂർ: 500 മയക്കുമരുന്ന് ഗുളികകളുമായി ബൈക്കിൽ എത്തിയ രണ്ട് യുവാക്കളെ എക്സെെസ് പിടികൂടി. തൃശൂര്‍ കല്ലൂർ കൊല്ലക്കുന്ന് സ്വദേശി സിയോൺ, മുളയം സ്വദേശി ബോണി എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി ആർ ഹരിനന്ദനന്‍റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡില്‍ ഗുളികകളുമായി സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഇവരില്‍ നിന്നും അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 500 നൈട്രോ സെപാം ഗുളികകള്‍ പിടികൂടി. ഈ മയക്കുമരുന്ന് ഗുളികകൾ തൃശൂരിലെ ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് വാങ്ങിയതെന്ന് തൃശൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ വിഎ സലീം പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചിട്ടുണ്ട്.
തൃശൂരിൽ 500 മയക്കുമരുന്ന് ഗുളികകളുമായി രണ്ട് പേർ പിടിയിൽ - excise
ഇവരില്‍ നിന്നും അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 500 നൈട്രോ സെപാം ഗുളികകള്‍ പിടികൂടി
പ്രമുഖ ഡോക്ടർമാരുടെ കുറിപ്പടികളും മെഡിസിൻ ബില്ലുകളും അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഗുളികകൾ ഉപയോഗിക്കുന്നവർക്കിടയിലെ കോഡ് സംഭാഷണങ്ങൾ പിടിയിലായവരുടെ ഫോണിൽ നിന്നും എക്സെെസ് ശേഖരിച്ചിട്ടുണ്ട്. തൃശൂരില്‍ ഇത്ര അധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്നത് ആദ്യമായാണ്. ഒരു ഗുളിക 50 രുപ മുതൽ 200 രുപ വരെ വിലക്കാണ് ഇവർ വിൽക്കുന്നത്. 600ൽ അധികം കോളുകളാണ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഇവരുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് വന്നത്. ഗുളികകള്‍ വാങ്ങിയ സ്ഥാപനങ്ങളെ പറ്റി എക്സൈസ് അന്വേഷണം ആരംഭിച്ചു. പ്രമുഖ ആശുപത്രികള്‍, മരുന്ന് മൊത്തവ്യാപാരം, മെഡിക്കൽ ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.