കേരളം

kerala

ETV Bharat / state

'വി.മുരളീധരന്‍ പാര്‍ട്ടിയുടെ ശാപം' ; ട്വീറ്റ് ചെയ്‌ത് യുവമോര്‍ച്ച നേതാവ്, നടപടിക്ക് ബി.ജെ.പി - Union Minister V Muraleedharan

കേരളത്തില്‍ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം വി മുരളീധരനെന്ന് യുവമോര്‍ച്ച നേതാവ്

വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം  യുവമോര്‍ച്ച നേതാവിനെതിരെ നടപടിക്കായി ബിജെപി  Tweet criticizing Union Minister V Muraleedharan  Union Minister V Muraleedharan  കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍
വി.മുരളീധരന്‍ കേരള ബി.ജെ.പിയുടെ ശാപം

By

Published : Jun 4, 2022, 10:08 PM IST

Updated : Jun 4, 2022, 10:15 PM IST

തൃശൂര്‍ :കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച് ട്വീറ്റിട്ട യുവമോർച്ച തൃശൂർ ജില്ല ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെതിരെ നടപടിക്കൊരുങ്ങി ബിജെപി. കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ കേരള ബി.ജെ.പിയുടെ ശാപമാണെന്നും സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം അദ്ദേഹമാണെന്നുമാണ് പ്രസീദ് ട്വിറ്ററില്‍ കുറിച്ചത്.

also read:തൃക്കാക്കരയിലും വിരിഞ്ഞില്ല, പിസി വന്നെങ്കിലും കര തൊടാതെ താമര

രാജ്യസഭയില്‍ രണ്ടാം തവണ സുരേഷ്‌ ഗോപിയെത്തുന്നതിന് മുരളീധരന്‍ തടസം നിന്നെന്നും ഈ വഞ്ചനയ്ക്ക് കാലം മാപ്പ് നല്‍കില്ലെന്നും ട്വീറ്റിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ പ്രസീദ് ഇത് നീക്കി. പാര്‍ട്ടിയുടെ അച്ചടക്ക നടപടികള്‍ മാനിച്ച് ട്വീറ്റ് പിന്‍വലിക്കുകയാണെന്നായിരുന്നു വിശദീകരണം.

അതേസമയം യുവമോര്‍ച്ച നേതാവിനെതിരെ നടപടിയെടുക്കുമെന്ന് ബി.ജെ.പി ജില്ല അധ്യക്ഷന്‍ കെ.കെ അനീഷ്‌കുമാര്‍ വ്യക്തമാക്കി.

Last Updated : Jun 4, 2022, 10:15 PM IST

ABOUT THE AUTHOR

...view details