തൃശൂർ: 16കാരന് മദ്യം നൽകി പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക തൃശൂരിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർഥിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ ഇടപെട്ട് കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ വിവരം ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയും ശിശുക്ഷേമ സമിതി അംഗങ്ങള്‍ പൊലീസിന് വിവരങ്ങള്‍ കൈമാറുകയുമായിരുന്നു.
മദ്യം നൽകി മയക്കിയ ശേഷം അധ്യാപിക 16കാരനെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് മൊഴി. പലതവണ ഇത്തരം പ്രവൃത്തിയുണ്ടായെന്നാണ് സൂചന. തുടർന്ന് അധ്യാപികയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിച്ചു. അധ്യാപികയുടെ വസതിയില്‍ വിദ്യാര്‍ഥികള്‍ക്ക് സത്‌കാരം നടത്തിയതിനിടെയാണ് കുട്ടിക്ക് മദ്യം വിളമ്പിയതെന്നും വെളിപ്പെടുത്തി.