കേരളം

kerala

ETV Bharat / state

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു - ഡിജിപി

പാലക്കാട്, മലപ്പുറം ജില്ലകളിലും തൃശൂർ സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലെ ഐടി ആക്ട് പ്രകാരമുള്ള കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുക.

സൈബർ ക്രൈം പൊലീസ് സ്റ്റേഷ

By

Published : May 15, 2019, 11:24 PM IST

Updated : May 16, 2019, 1:01 AM IST

തൃശൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സൈബർ ക്രൈം പൊലീസ് സ്റ്റേഷനാണ് പ്രവർത്തനം ആരംഭിച്ചത്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ

പാലക്കാട്, മലപ്പുറം ജില്ലകളിലും തൃശൂർ സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലെ ഐടി ആക്ട് പ്രകാരമുള്ള കേസുകളാണ് കൈകാര്യം ചെയ്യുക. തൃശൂർ മേഖല ഐജിക്കാണ് ചുമതല. സർക്കിൾ ഇൻസ്പെക്ടറടക്കം 18 പൊലീസുകാരാണ് സ്റ്റേഷനിൽ ഉണ്ടാവുക. സിഐ, എഎസ്ഐ, നാല് സീനിയർ പൊലീസ് ഓഫീസേഴ്സ്, 11 സിവിൽ പൊലീസ് ഓഫീസേഴ്സ്, ഒരു ഡ്രൈവർ എന്നിവരടങ്ങുന്നതാണ് സ്റ്റേഷൻ. സിഐ സി ശിവപ്രസാദിനാണ് സ്റ്റേഷൻ ചുമതല.

ഷെയ്ക് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ, എസ്.ശ്രീജിത്, സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, പൊലീസ് അക്കാദമി ഡയറക്ടർ അനൂപ് കുരുവിള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Last Updated : May 16, 2019, 1:01 AM IST

ABOUT THE AUTHOR

...view details