കേരളം

kerala

ETV Bharat / state

ആലവട്ടങ്ങൾ തയ്യാർ: പൂരത്തിനൊരുങ്ങി തൃശൂർ

മയില്‍പീലിയില്‍ തീര്‍ത്ത ആലവട്ടങ്ങള്‍ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.

പൂരത്തിനായി ആലവട്ടങ്ങൾ ഒരുങ്ങി

By

Published : May 6, 2019, 1:27 PM IST

Updated : May 6, 2019, 4:23 PM IST

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വർണ്ണ കുടകൾ പോലെ തന്നെ പ്രധാനമാണ് ആലവട്ടവും. പൂരത്തിന് എഴുന്നള്ളിച്ച് നിർത്തുന്ന കരിവീരന്മാർക്ക് അഴകേറ്റാനുള്ള മയില്‍പീലിയില്‍ തീര്‍ത്ത ആലവട്ടങ്ങള്‍ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 17 വർഷമായി തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി ആലവട്ടങ്ങൾ നിർമ്മിക്കുന്നത് തൃശ്ശൂർ കണിമംഗലം സ്വദേശിയായ കടവത്ത് ചന്ദ്രനാണ്.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ മുപ്പത് ആലവട്ടങ്ങളാണ് നിര്‍മിക്കുന്നത്. പീലികളും പീലിത്തണ്ടും തുന്നിപിടിപ്പിക്കുന്ന ആലവട്ടത്തിൽ പലതരത്തിലുള്ള ഡിസൈനുകളാണ് പരീക്ഷിക്കുന്നത്. ഒരു ആലവട്ടം നിര്‍മിക്കാന്‍ 7000 രൂപയോളം ചിലവുവരും. പുത്തൻ ആലവട്ടങ്ങൾ തൃശ്ശൂർ പൂരത്തിന് ശേഷം മറ്റു പൂരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുകയാണ് പതിവ്.

ആലവട്ടങ്ങൾ തയ്യാർ: പൂരത്തിനൊരുങ്ങി തൃശൂർ
Last Updated : May 6, 2019, 4:23 PM IST

ABOUT THE AUTHOR

...view details