കേരളം

kerala

ETV Bharat / state

തൃശൂർ മനക്കൊടി- പുള്ള്- ശാസ്താംകടവ് റോഡ് അടച്ചു; വെള്ളക്കെട്ട് രൂക്ഷം - trissur rain story

ശക്തമായ മഴയില്‍ പാടത്ത് നിന്ന് വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെ തുടർന്നാണ് നടപടി.

മനക്കൊടി- പുള്ള്- ശാസ്താംകടവ്  തൃശൂർ മഴ വാർത്ത  തൃശൂർ വാർത്തകൾ  trissur rain story  manakodi pull sasthamkadavu road closed
തൃശൂർ മനക്കൊടി- പുള്ള്- ശാസ്താംകടവ് റോഡ് അടച്ചു; വെള്ളക്കെട്ട് രൂക്ഷം

By

Published : Aug 11, 2020, 4:51 PM IST

തൃശൂർ:കനത്ത മഴയെ തുടർന്ന് തൃശൂർ മനക്കൊടി- പുള്ള്- ശാസ്താംകടവ് റോഡ് അധികൃതർ അടച്ചു. ശക്തമായ മഴയില്‍ പാടത്ത് നിന്ന് വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെ തുടർന്നാണ് നടപടി. കാർ അടക്കമുള്ള വാഹനങ്ങൾക്ക് ഈ വഴി സഞ്ചരിക്കാൻ കഴിയില്ല. മനക്കൊടി മുതല്‍ പുള്ള് വരെയുള്ള റോഡില്‍ പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

തൃശൂർ മനക്കൊടി- പുള്ള്- ശാസ്താംകടവ് റോഡ് അടച്ചു; വെള്ളക്കെട്ട് രൂക്ഷം

വെള്ളത്തിന് കുത്തൊഴുക്കുള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നും ഈ വഴിയിലൂടെ യാത്ര ചെയ്യാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് ഈ മേഖലയില്‍ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഒരു മാസത്തോളം ഗതാഗതം തടസപ്പെട്ടിരുന്നു. അന്ന് കരുവന്നൂർ പുഴ ബണ്ട് പൊട്ടി ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം.

ABOUT THE AUTHOR

...view details