കേരളം

kerala

ETV Bharat / state

മഴ ശക്തം; തൃശൂർ നഗരത്തില്‍ വെള്ളക്കെട്ട് - trissur rain story

ശക്തൻ നഗറിനോട് ചേർന്നുള്ള ഇക്കണ്ടവാര്യർ റോഡ് വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ രണ്ട് പ്രളയത്തിലും വെള്ളക്കെട്ട് മാറ്റുന്നതിന് കോർപറേഷൻ നടപടി സ്വീകരിച്ചെങ്കിലും ശക്തമായ മഴയില്‍ വീണ്ടും വെള്ളം പൊങ്ങി

മഴ ശക്തം; തൃശൂർ നഗരത്തില്‍ വെള്ളക്കെട്ട്
മഴ ശക്തം; തൃശൂർ നഗരത്തില്‍ വെള്ളക്കെട്ട്

By

Published : Jul 29, 2020, 5:41 PM IST

തൃശൂർ:ശകത്മായ മഴയില്‍ നഗരത്തിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. ശക്തൻ നഗറിനോട് ചേർന്നുള്ള ഇക്കണ്ടവാര്യർ റോഡ് വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ രണ്ട് പ്രളയത്തിലും വെള്ളക്കെട്ട് മാറ്റുന്നതിന് കോർപറേഷൻ നടപടി സ്വീകരിച്ചെങ്കിലും ശക്തമായ മഴയിലാണ് വീണ്ടും വെള്ളം പൊങ്ങിയത്. തൃശൂർ വടക്കഞ്ചേരി ദേശീയ പാതയിൽ മണ്ണുത്തി സെന്‍ററില്‍ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത് വാഹന ഗതാഗതം ദുഷ്കരമാക്കി. ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടുണ്ടാകുന്നതിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. മഴ ഇനിയും ശക്തമാകുമെന്ന മുന്നറിയിപ്പിൽ ആശങ്കയിലാണ് ജനങ്ങൾ.

മഴ ശക്തം; തൃശൂർ നഗരത്തില്‍ വെള്ളക്കെട്ട്

മഴ കനത്തതോടെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും, ചിലയിടങ്ങളിൽ 20 സെന്‍റീമീറ്റര്‍ വരെ മഴ കനക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

ABOUT THE AUTHOR

...view details