തൃശൂർ:തൃശൂരിൽ ഗുണ്ടാ നേതാവിനെ മർദിച്ച് കൊന്ന സംഭവത്തിൽ പ്രതികള്‍ പിടിയില്‍. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പുലിയന്നൂർ പാത്രമംഗലം സ്വദേശി സനീഷാണ് (വീരപ്പൻ സനീഷ്) കൊല്ലപ്പെട്ടത്. കോടശ്ശേരി കോളനി നിവാസികളായ സരസ്വതി, ഭര്‍ത്താവ് ഇസ്മയില്‍, ഇയാളുടെ സഹോദരന്‍ അസീസ് എന്നിവരാണ് പൊലീസ് പിടിയിലായത്. കോടശ്ശേരി മലയ്ക്കടുത്ത് വെച്ചാണ് കൊലപാതകം. കോളനിയിലെ സത്യന്‍ എന്നയാളുടെ വീട്ടിലെത്തിയ സനീഷിനെ സത്യന്‍റെ സഹോദരി ഭര്‍ത്താവ് ഇസ്മയിലും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് അയല്‍ക്കാര്‍ പൊലീസിന് നല്‍കിയ മൊഴി.
തൃശൂരിൽ ഗുണ്ടാ നേതാവിനെ മർദ്ദിച്ചു കൊന്നു - trissur gunda murder
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പുലിയന്നൂർ പാത്രമംഗലം സ്വദേശി സനീഷിനെ (വീരപ്പൻ സനീഷ്) ആണ് കൊലപ്പെടുത്തിയത്.

വഴക്ക് പതിവായതിനാല്‍ സംഭവം പിന്നീട് ശ്രദ്ധിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാല്‍ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇസ്മയില്‍ വാള്‍ വീശി ഇവരെ ഓടിച്ചു. തുടര്‍ന്ന് ഇവര്‍ ആംബുലന്‍സിന് ഫോൺ ചെയ്‌തെന്നും നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ ആംബുലന്‍സ് ജീവനക്കാരെ വിരട്ടി ഓടിച്ചതായും പറയുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയ്ക്ക് കല്ലുകൊണ്ടുള്ള മർദ്ദനമേറ്റതാകാം മരണ കാരണമെന്നാണ് പൊലീസ് നിഗമനം.