തൃശൂർ: മലവെള്ളപ്പാച്ചിലില്‍ കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം ഒഴുകിയെത്തി. 20നും 25നും ഇടയില്‍ പ്രായമുള്ള ആനയുടെ ജഡമാണ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തിയത്. ഒരാഴ്ചയില്‍ താഴെ പഴക്കമുള്ള ജഡമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ വടം കെട്ടി ജഡം കരക്കടുപ്പിച്ചു.
മലവെള്ളപ്പാച്ചിലില്‍ ആനയുടെ ജഡം കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തി
20നും 25നും ഇടയില്‍ പ്രായമുള്ള ആനയുടെ ജഡമാണ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തിയത്.
മലവെള്ളപ്പാച്ചിലില്‍ ആനയുടെ ജഡം കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തി
മലയാറ്റൂർ മഹാഗണി തോട്ടത്തിൽ നിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ആന അപകടത്തിൽ പെട്ടത്. കാലടിയിൽ ആനയുടെ ജഡം കണ്ടെത്തിയപ്പോൾ തന്നെ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മാഞ്ഞാലി പുഴ വഴി പറവൂർ ഗോതുരുത്തിലെത്തി അവിടെ നിന്ന് കാഞ്ഞിരപ്പുഴയിൽ അടിയുകയായിരുന്നു. വനം വകുപ്പിന്‍റെ പരിശോധനകൾക്ക് ശേഷം ജഡം സംസ്കരിക്കും.