തൃശൂർ: കേരള ഗവർണർ സ്വന്തം പദവിയുടെ വിശുദ്ധി നഷ്‌ടപ്പെടുത്തിയെന്ന് ടി.എൻ. പ്രതാപൻ എംപി. എല്ലാ സാമാന്യ മര്യാദകളും മാന്യതയും ഗവർണർ ലംഘിച്ചു. കേരളത്തിലെ ബിജെപി പ്രസിഡന്‍റ് പദം ഏറ്റെടുക്കുന്നതാണ് ഇതിലും ഉചിതമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് പദം ഗവർണർ ഏറ്റെടുക്കണമെന്ന് ടി.എൻ പ്രതാപൻ - ഗവർണർ ബിജെപി പ്രസിഡന്‍റ് പദം
ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ ഭരണഘടനയോട് കൂറു പുലര്‍ത്താന്‍ തയ്യാറാകണമെന്നും ടിഎൻ പ്രതാപന്‍ എംപി.
ബിജെപിക്ക് കേരള അധ്യക്ഷ സ്ഥാനം മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാനത്തിന് ഏറ്റവും യോജിച്ച ആളാണ് ഗവര്‍ണറെന്ന് തെളിയിച്ചു കഴിഞ്ഞു. അമിത്ഷായ്ക്ക് എത്രയും വേഗം അപേക്ഷ നല്‍കാന്‍ തയ്യാറാകുകയാണ് വേണ്ടത്. കരസേനാ മേധാവിയും ഗവര്‍ണറുമൊക്കെ ഭരണഘടനയുടെ പദവിയും വിശ്വാസ്യതയും നഷ്‌ടപ്പെടുത്തിയിരിക്കയാണ്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ ഭരണഘടനയോട് കൂറു പുലര്‍ത്താന്‍ തയ്യാറാകണമെന്നും പ്രതാപന്‍ പറഞ്ഞു. രാഷ്ട്രീയപക്ഷം ചേരുകയാണ് കേരളത്തിലെ ഗവര്‍ണര്‍ ചെയ്തിരിക്കുന്നതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി രണ്ടിന് ഗുരുവായൂരില്‍ നിന്ന് തൃപ്രയാറിലേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്നും പ്രതാപന്‍ അറിയിച്ചു.