തൃശൂർ: ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ട് വരുന്നതിന് നിയമപരമായ ഇടപെടല്‍ നടത്തി വരുന്ന അനില്‍ അക്കര എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി ഡിജിപിക്ക് കത്ത് നല്‍കി. അനിൽ അക്കര എംഎൽഎയെ അപായപ്പെടുത്താൻ ഡിവൈഎഫ്ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണെന്ന് ടി.എൻ. പ്രതാപൻ എം.പി. ആരോപിച്ചു.
അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ഭീഷണി; സുരക്ഷ ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി - ടി.എന്‍ പ്രതാപന്‍ എം.പി
അനിൽ അക്കര എംഎൽഎയെ അപായപ്പെടുത്താൻ ഡിവൈഎഫ്ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണെന്ന് ടി.എൻ. പ്രതാപൻ എം.പി. ആരോപിച്ചു.
അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ഭീഷണി; സുരക്ഷ ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി
ഭരണകൂട പിന്തുണയോടുള്ള ആസൂത്രണമാണ് ഇപ്പോൾ എംഎൽഎയ്‌ക്ക് നേരെ നടക്കുന്നത്. രാഷ്ട്രീയമായി മാത്രമായിരുന്നുവെങ്കിൽ കോൺഗ്രസ് നേരിടുകയും സംരക്ഷണം കൊടുക്കുകയും ചെയ്യും. എന്നാൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന ഗൂഢാലോചന ആയതിനാലാണ് ആഭ്യന്തര വകുപ്പിൽ നിന്നും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ന് ടിഎൻ പ്രതാപൻ കൂട്ടിച്ചേർത്തു.