കേരളം

kerala

ETV Bharat / state

തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിവാദത്തിൽ - PRESIDENT OF INDIA

മന്ത്രി സി.രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ ജില്ലയിലുണ്ടായിരുന്നിട്ടും പങ്കെടുക്കാതിരുന്നത് പ്രോട്ടോകോൾ ലംഘനമെന്നാണ് ആക്ഷേപം. പരാതിയുമായി ടി.എൻ.പ്രതാപൻ എം.പി രംഗത്തെത്തി.

തൃശൂർ  സ്വാതന്ത്ര്യദിനാഘോഷം  തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷം  ടി.എൻ.പ്രതാപൻ  TN PRATAPAN  PRESIDENT OF INDIA  TN PRATAPAN LETTER TO PRESIDENT OF INDIA
തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിവാദത്തിൽ

By

Published : Aug 15, 2020, 6:57 PM IST

തൃശൂർ: തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിവാദത്തിൽ. മന്ത്രി എ.സി.മൊയ്തീൻ ഇല്ലാത്തതിനെ തുടർന്ന് കലക്ടർ എസ്.ഷാനവാസാണ് പതാക ഉയർത്തിയത്. മന്ത്രി സി.രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ ജില്ലയിലുണ്ടായിരുന്നിട്ടും പങ്കെടുക്കാതിരുന്നത് പ്രോട്ടോകോൾ ലംഘനമെന്നാണ് ആക്ഷേപം. പരാതിയുമായി ടി.എൻ.പ്രതാപൻ എം.പി രംഗത്തെത്തി. മന്ത്രിമാർ ഉണ്ടായിട്ടും കലക്‌ടർ പതാക ഉയർത്തിയത് ചട്ടലംഘനമാണ്. മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉദാഹരണമാണിത്. മന്ത്രിസഭയിലുള്ളവരെ പോലും വിശ്വാസമില്ല. മന്ത്രി സി. രവീന്ദ്രനാഥും ചീഫ് വിപ്പും പങ്കെടുക്കാതിരുന്നത് സ്വാഗതാർഹമാണെന്നും പ്രതാപൻ പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതിക്ക് പ്രതാപൻ പരാതി നൽകി.

തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിവാദത്തിൽ

രാഷ്ട്രപതിയെത്തുമ്പോൾ പോലും പദവിയിൽ മുന്നിൽ കോർപ്പറേഷൻ മേയർ ആണെന്നിരിക്കെ, സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മേയർ വെറും സാക്ഷി മാത്രമായിരുന്നു. തൃശൂരിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ പ്രോട്ടോകോൾ ലംഘനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിലെത്തി. കരിപ്പൂർ വിമാനദുരന്ത മേഖല സന്ദർശിക്കുകയും മലപ്പുറം കലക്ടറുമായി സമ്പർക്കത്തിലാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവർ സ്വയം നിരീക്ഷണത്തിലേക്ക് പോയത്. ഇതനുസരിച്ച് ജില്ലകളിൽ പതാക ഉ‍യർത്തുന്നതിന് ക്രമീകരണം വരുത്താനും നിർദേശിച്ചിരുന്നു.

ABOUT THE AUTHOR

...view details