കേരളം

kerala

ETV Bharat / state

കൊണ്ടാഴിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം - tiger

സ്ഥലത്ത് പരിശോധന നടത്തിയ ഫോറസ്റ്റ് ഓഫീസർ കാല്‍പാടുകള്‍ പുലിയുടേതല്ലെന്ന് അറിയിച്ചു

അഭ്യൂഹം  കൊണ്ടാഴി  ഗ്രാമപഞ്ചായത്ത്  കാൽപാടുകൾ  ഫോറസ്റ്റ് സ്‌റ്റേഷൻ  പുലിയുടേതുപോലുള്ള കാൽപാടുകൾ  tiger  forest officer
കൊണ്ടാഴിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

By

Published : Mar 20, 2020, 9:45 PM IST

Updated : Mar 20, 2020, 10:32 PM IST

തൃശൂർ: കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒലിച്ചി വീട്ടിക്കുന്ന് മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. കമ്പഴങ്ങാട്ട് കുര്യാക്കോസിന്‍റെ സ്ഥലത്താണ് പുലിയുടേതുപോലുള്ള കാൽപാടുകൾ കണ്ടത്. മേക്കാട്ടിൽ ബാബിയാണ് പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ചത്. തുടർന്ന് നാട്ടുകാർ മായന്നൂർ ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരിന്നു. കാൽപാടുകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പുലിയില്ലെന്നും ഭയപ്പെടേണ്ടെന്നും ഫോറസ്റ്റ് ഓഫീസർ വിനോദ് പറഞ്ഞു.

കൊണ്ടാഴിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം
Last Updated : Mar 20, 2020, 10:32 PM IST

ABOUT THE AUTHOR

...view details