തൃശൂര്‍:തൃശൂർമൃഗശാലയില്‍ ഇനി കടല്‍ക്കാഴ്‌ചകളും കാണാൻ സാധിക്കും. കുരുന്നുകള്‍ക്ക് കടല്‍വിശേഷങ്ങള്‍ പകരാന്‍ ഒരുക്കുന്ന അത്യാധുനിക അക്വേറിയത്തിന്‍റെ പണികള്‍ അവസാന ഘട്ടത്തിലാണ്. തൃശൂരിന് പുതുവത്സര സമ്മാനമായി സമര്‍പ്പിക്കാനാണ് തീരുമാനം.
തൃശൂരിന് പുതുവത്സര സമ്മാനം; തൃശൂര്‍ മൃഗശാലയില്‍ ഇനി കടല്‍ക്കാഴ്‌ചകളും - മത്സ്യക്കാഴ്‌ച ബംഗ്ലാവ്
അത്യാധുനിക അക്വേറിയത്തിന്‍റെ പണികള്‍ അവസാന ഘട്ടത്തിലാണ്. കടല്‍ജീവികളുടെ ത്രിമാന രൂപങ്ങളും അക്വേറിയത്തിലുണ്ടാകും. അക്വേറിയത്തിലേയ്ക്ക് ആവശ്യമായ മത്സ്യങ്ങളെ ഫിഷറീസ് വകുപ്പ് നൽകും.
മൃഗശാല പുത്തൂരിലേക്ക് മാറ്റാന്‍ അതിവേഗം നടപടികള്‍ നടക്കുകയാണെങ്കിലും തൃശൂരിലെത്തുന്നവരുടെ മനം ഇനി കടല്‍ക്കാഴ്‌ചകള്‍ കവരും. ഒട്ടേറെ സവിശേഷതകളുള്ളതാണ് ഈ മത്സ്യക്കാഴ്‌ച ബംഗ്ലാവ്. നില്‍ക്കുന്ന തറയ്ക്കടിയില്‍ പോലും മത്സ്യങ്ങള്‍ നീന്തിത്തുടിക്കും. കുട്ടികള്‍ക്ക് ഇത് വിസ്‌മയാനുഭവമാകും.
കടല്‍ജീവികളുടെ ത്രിമാന രൂപങ്ങളും അക്വേറിയത്തിലുണ്ട്. കുട്ടികള്‍ക്ക് ഇവക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്യാം. ചുരുങ്ങിയ ടിക്കറ്റ് നിരക്കില്‍ അക്വേറിയം കാണാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. അക്വേറിയത്തിലേയ്ക്കാവശ്യമായ മത്സ്യങ്ങളെ നല്‍കുന്നത് ഫിഷറീസ് വകുപ്പാണ്. രണ്ട് മാസത്തിനകം പണികള്‍ പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കാനാണ് തീരുമാനം.