തൃശ്ശൂരിൽ ഇരട്ടക്കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി - peramangalam
പേരാമംഗലം ഇരട്ടക്കൊലപാതക കേസ് പ്രതി സിജോയെയാണ് തൃശ്ശൂര്‍ മുണ്ടൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
തൃശ്ശൂരിൽ ഇരട്ടക്കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി
തൃശ്ശൂർ:തൃശ്ശൂരിൽ പേരാമംഗലം ഇരട്ടക്കൊലപാതക കേസ് പ്രതി സിജോയെ കൊലപ്പെടുത്തി. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വരടിയം അവണൂര്‍ സ്വദേശിയാണ് സിജോ ജെയിംസ്. തൃശ്ശൂര്‍ മുണ്ടൂരിലാണ് കൊലപാതകം നടന്നത്. പുലർച്ചെ ഒരു മണിയോടെ ബൈക്കിൽ പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 2019 ഏപ്രില്‍ 24ന് രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ.