തൃശ്ശൂര്‍: തിരുവില്വാമല ഒരലാശേരിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛനും മകനും മരിച്ചു. ഒരലാശേരി ചോലക്കോട് രാധാകൃഷ്ണനും(46) മകൻ കാർത്തികും (14) ആണ് ഇന്ന് മരിച്ചത്. ഇന്നലെ രാധാകൃഷ്ണന്റെ ഭാര്യ ശാന്തിനിയും (40) ഇളയ മകൻ രാഹുലും (8)മരിച്ചിരുന്നു.
തിരുവില്വാമലയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛനും മകനും മരിച്ചു - ഒരലാശേരി
കുടുംബത്തെ വീടിനകത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് പ്രഥമിക നിഗമനം.
തിരുവില്വാമലയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛനും മകനും മരിച്ചു
കാർത്തിക്കും (14), രാധാകൃഷ്ണനും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. വീടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. തിരുവില്വാമലയിലെ ഹോട്ടല്‍ നടത്തിപ്പുകാരനാണ് രാധാകൃഷ്ണന്‍. കടുത്ത സാമ്പത്തീക ബാധ്യത കുടുംബത്തിന് ഉണ്ടായിരുന്നതായി പറയുന്നു.