തൃശൂര്‍ : മദ്യലഹരിയില്‍ മത്സരയോട്ടം നടത്തിയ മഹീന്ദ്ര ഥാര്‍, ടാക്‌സി കാറിലിടിച്ച് ഒരാള്‍ മരിച്ചു. ടാക്‌സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ (67) ആണ് മരിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി (20-07-2022) തൃശൂര്‍ പോട്ടൂരിലാണ് സംഭവം.
മഹീന്ദ്ര ഥാറും, ബി.എം.ഡബ്ല്യു കാറും മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടം. അമിത വേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ രവിശങ്കറും കുടുംബവും സഞ്ചരിച്ച ടാക്‌സി കാറിൽ ഇടിക്കുകയായിരുന്നു. രവിശങ്കറിനെ കൂടാതെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകള്‍ വിദ്യ, ടാക്‌സി ഡ്രൈവർ ഇരവിമംഗലം സ്വദേശി രാജൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.