തൃശൂർ:ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ വധിച്ച കേസിൽ പ്രതികളുടെ മൊഴി പുറത്ത്. അറസ്റ്റിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും. സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചു. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിന് മൊഴി നൽകി.
സനൂപ് വധം; പ്രതികളുടെ മൊഴി പുറത്ത് - thrissur Sanoop murder
അറസ്റ്റിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും.
![സനൂപ് വധം; പ്രതികളുടെ മൊഴി പുറത്ത് സനൂപ് വധം പ്രതികളുടെ മൊഴി പുറത്ത് സനൂപ് വധം പ്രതികളുടെ മൊഴി പുറത്ത് അറസ്റ്റിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും thrissur Sanoop murder Sanoop murder](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9094659-thumbnail-3x2-sanoop.jpg)
സനൂപ് വധം; പ്രതികളുടെ മൊഴി പുറത്ത്
കൂട്ടായ ആക്രമണമായിരുന്നു സനൂപിന് നേരെ ഉണ്ടായതെന്ന് പ്രതികൾ പൊലീസിനെ അറിയിച്ചു. ബുധനാഴ്ച തണ്ടിലത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. സനൂപിനെ ആക്രമിച്ച സംഘത്തിൽ ഇവരും ഉണ്ടായിരുന്നു. സംഭവത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കും. നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരും ഉടൻ പിടിയിലാവുമെന്നാണ് പൊലീസ് നൽകുന്ന സൂചന.