തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ - rural crime branch dysp
നടപടി അനധികൃത സ്വത്ത് സമ്പാദനം വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍. ബിനാമി പേരില്‍ ഡിവൈഎസ്പിക്ക് കോടികളുടെ സ്വത്തുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട്
പാലക്കാട്/തൃശൂര്‍:തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി വി ഹംസയെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ. ഇത് സംബന്ധിച്ച് എറണാകുളം വിജിലൻസ് എസ്പി ടിഎൻ ശശിധരൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഹംസ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഹംസയുടെ പാലക്കാട്ടെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തിയ 9.67 ലക്ഷം രൂപ അധികൃതമായി സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഉദ്യോഗം ഹംസ സ്വത്ത് സമ്പാദനത്തിനുള്ള മാർഗമായി മാറ്റി. കുറ്റക്കാരനായ ഡിവൈഎസ്പിയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യണം. ബിനാമി പേരുകളിൽ ഇയാൾക്ക് കോടികളുടെ സ്വത്ത് ഉണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു.