തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർഎൽവി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തിൽ അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണന് വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചെന്ന് പ്രചരിപ്പിച്ചത് ദുരുദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ കെപിഎസി ലളിത പറയുന്നുണ്ട്.
സംഗീത നാടക അക്കാദമി വിവാദത്തിൽ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു; ഇരുവരുടെയും ഫോൺ സംഭാഷണം പുറത്ത്
കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ കെപിഎസി ലളിത പറയുന്നുണ്ട്.
ആർഎൽവി രാമകൃഷ്ണൻ സംഗീത നാടക അക്കാദമി വിവാദത്തിൽ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു; ഇരുവരുടെയും ഫോൺ സംഭാഷണം പുറത്ത്
ഇതിനിടെ കഴിഞ്ഞ ദിവസം ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Last Updated : Oct 4, 2020, 1:11 PM IST