തൃശ്ശൂർ: തൃശ്ശൂർ വാഴക്കോട് വളവിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. ക്വാറി ഉടമയുടെ സഹോദരൻ നൗഷാദാണ്(46) മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. മുള്ളൂർക്കര കുന്നുപറമ്പിൽ ഉമ്മർ, കുറ്റിയം മൂച്ചിക്കൽ അബൂബക്കർ , മൂലയിൽ അബ്‌ദുല്‍ അസീസ്, ബംഗാൾ സ്വദേശി ചോട്ടു , കോലോത്തുകുളം അലിക്കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. പത്തു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്‍റെ ശബ്‌ദം കേട്ടു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. .മാസങ്ങളായി പൂട്ടി കിടക്കുന്ന ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കളാണ് പൊട്ടിത്തെറിച്ചത്.