കേരളം

kerala

ETV Bharat / state

നിയന്ത്രണങ്ങളോടെ തൃശൂർ പൂരം: നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധം

പരിശോധനക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 45 വയസിന് താഴെ ഉള്ളവർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം.

തൃശ്ശൂർ പൂരം ചടങ്ങുകൾ  ചീഫ് സെകട്ടറി  കൊവിഡ് നിയന്ത്രണങ്ങളോടെ പൂരം  chief secretery  Pooram  Thrissur Pooram with covid restrictions  Negative test result mandatory
കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം; നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധം

By

Published : Apr 13, 2021, 3:50 PM IST

Updated : Apr 13, 2021, 5:30 PM IST

തൃശൂർ: കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം ചടങ്ങുകൾ നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരിശോധനക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 45 വയസിന് താഴെ ഉള്ളവർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വാക്‌സിൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.

നിയന്ത്രണങ്ങളോടെ തൃശൂർ പൂരം: നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധം

പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Last Updated : Apr 13, 2021, 5:30 PM IST

ABOUT THE AUTHOR

...view details